കൗമാരക്കാരിലെ ലഹരി ഉപയോഗവും ആത്മഹത്യ പ്രവണതയും; ഐആർപിസിയുടെ ‘കൗമാരത്തിന് ഒരു കരുതൽ’ പരിപാടിക്ക് തുടക്കമായി

കൗമാരക്കാരിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗവും ആത്മഹത്യ പ്രവണതയും തടയാൻ വിപുലമായായ പദ്ധതിയുമായി കണ്ണൂർ ഐ ആർ പി സി. കൗമാരത്തിന് ഒരു കരുതൽ എന്ന പേരിൽ ഐആർപിസി നടത്തുന്ന ബോധവൽക്കരണ-കൗൺസിലിങ് പരിപാടിക്ക് തുടക്കമായി.

കൗമാരക്കാർ ആത്മഹത്യയിൽ അഭയം തേടുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വിപുലമായ പ്രചാരണ- ബോധവൽക്കരണ പരിപാടിക്ക് ഐ ആർ പി സി തുടക്കമിട്ടത്.ഇതിന്റെ ഭാഗമായി ഐ ആർ പി സി ഡീ അഡിക്ഷൻ സെന്ററിലെ വിദഗ്ധരുടെ നേരുത്വത്തിൽ വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകും.

ഓരോ പ്രദേശങ്ങളെ ദത്തെടുത്ത് പ്രചരണ ബോധവൽക്കരണ പരിപാടികളും കൗൺസ്‌ലിംഗും നൽകും.ആദ്യ ഘട്ടത്തിൽ കണ്ണൂർ സിറ്റി മേഖലയെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പദ്ധതിയുടെ ഉദ്‌ഘാടനം ഉരുവച്ചാൽ ജുമാ മസ്ജിദ് മദ്രസ ഹാളിൽ ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ നിർവഹിച്ചു.

മാസിക സമ്മർദം,വിഷാദം,പഠന പ്രശ്നങ്ങൾ,മൊബൈൽ ദുരുപയോഗം,കുടുംബ പ്രശ്നങ്ങൾ തുടങ്ങിയവ തരണം ചെയ്യാനാണ് വിദർത്ഥികൾക്ക് കൗൺസിലിങ്.കൗമാരത്തിന് ഒരു കരുതൽ എന്ന പേരിൽ നടത്തുന്ന പ്രചാരണ പരിപാടി ജില്ലയിലെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News