പൂ‍ഴ്ത്തിവയ്പ്പും കരിം ചന്തയും ഒ‍ഴിവാക്കി വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൂ‍ഴ്ത്തിവയ്പ്പും കരിം ചന്തയും പൊതുവിതരണ ശൃംഖല വ‍‍ഴി ഒ‍ഴിവാക്കി വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈക്കോയുടെ ക്രിസ്മസ് ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 24 വരെയാണ് ക്രിസ്മസ് ചന്ത പ്രവർത്തിക്കുക.

ആഘോഷവേളകളിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് സപ്ലൈക്കോ ക്രിസ്മസ് ചന്തകൾ ആരംഭിച്ചത്. സപ്ലെക്കോപോലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് വലിയ ഗുണം ചെയ്യുന്നുണ്ടെന്നും. കേരളത്തിൽ വിലക്കയറ്റം ഒരു പരിധിവരെ തടയാന്‍ ഇതിലൂടെ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു‍.

പൊതുവിതരണ ശൃഖലയെ ശക്തിപ്പെടുത്തുക എന്നത് സര്‍ക്കാരിന്‍റെ നയമാണ്. 13 ഇന അവശ്യവസ്ത്തുക്കളുടെ വില നിയന്ത്രിക്കാന്‍ സപ്ലൈക്കോയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈക്കോയുടെ ക്രിസ്മസ് ചന്ത തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചന്തയുടെ ആദ്യ വിത്പനയും മുഖ്യമന്ത്രി തന്നെ നിര്‍വഹിച്ചു.

ക‍ഴിഞ്ഞതവണത്തെ അപേക്ഷിച്ച് കൂടുതല്‍ സ്റ്റോറുകല്‍ ഈ വര്‍ഷം ക്രിസ്മസ് ചന്തകളില്‍ പ്രവര്‍ത്തിക്കും. സപ്ലൈക്കോയ്ക്ക് പുറമെ മില്‍മ, ഹോര്‍ട്ടി കോര്‍പ്പ് തുടങ്ങിയ സംഘങ്ങളുടെ വിവിധ സ്റ്റോറുളും ചന്തകളില്‍ ഉണ്ടാകും. തിരുവനന്തപുരത്തിനു പുറമെ സംസ്ഥാനത്തിന്‍റെ വിവിധി ജില്ലകളില്‍ ചന്തകള്‍ സജ്ജമായിട്ടുണ്ട്. സപ്ലൈക്കോ ചന്തയിലൂടെ കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകും എന്ന ആശ്വാസത്തിലാണ് സാധാരണക്കാര്‍. ഈ മാസം 24 വരെയാണ് ക്രിസ്മസ് ചന്ത പ്രവര്‍ത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News