വിദ്യാർഥികൾക്ക്‌ നേരെയുണ്ടായ പൊലീസ്‌ അതിക്രമം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

കലാപം നിർത്തിയാൽ ഇന്ന് വാദം കേൾക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
സർവകലാശാലകളിലെ പൊലീസ്‌ അതിക്രമം മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്ങും കോളിൻ ഗോൺസാൽവസുമാണ്‌ ശ്രദ്ധയിൽപ്പെടുത്തിയത്‌.

എല്ലായിടത്തും കലാപങ്ങൾ നടക്കുമ്പോൾ ഒരുകാര്യത്തിലും തീരുമാനം എടുക്കാനാകില്ല. ചില ആളുകൾ പുറത്ത്‌ കല്ലെടുത്തെറിയുന്നതുകൊണ്ട്‌ ഒരു വിഷയവും ഞങ്ങൾ അടിയന്തരമായി പരിഗണിക്കില്ല. സ്ഥിതി ശാന്തമായാൽ കാര്യം ഞങ്ങൾ പരിശോധിക്കും –ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.

ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്ക്, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News