ജാമിയ വെടിവെപ്പ്; പരുക്കേറ്റത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക്

ദില്ലി: ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ പരുക്കേറ്റത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെന്ന് റിപ്പോര്‍ട്ട്. എന്‍ഡി ടിവിയാണ് ജാമിയ വിദ്യാര്‍ഥികളായ മൂന്നു പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തത്.

ദില്ലി ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ തേടിയ മുഹമ്മദ് തമീന്‍ എന്ന വിദ്യാര്‍ഥിക്കും വെടിവയ്പില്‍ പരുക്കേറ്റതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയയിലൂടെ തമീന്റെ ശരീരത്തിലെ ലോഹഭാഗം നീക്കം ചെയ്‌തെന്നും ഇതിനു ശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ബിഎ ഡിഗ്രി വിദ്യാര്‍ഥിയായ അജാസിനും (22) ഷൊയിബ് ഖാനും (23) വെടിയേറ്റിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ദില്ലി സഫ്ദര്‍ഗഞ്ച് ആശുപത്രിയിലാണ് ഇരുവരേയും പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലാണ് അജാസ് ചികിത്സയിലുള്ളത്. അജാസിനെ സന്ദര്‍ശിക്കാന്‍ എത്തുന്നവരെയെല്ലാം പൊലീസ് നിരീക്ഷിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News