ജാമിയ സംഘര്‍ഷം; വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത് എബിവിപി ഗുണ്ട?

ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചവരില്‍ എബിവിപി ഗുണ്ട ഭരത് ശര്‍മയുമെന്ന് റിപ്പോര്‍ട്ടുകള്‍.

ദില്ലി പൊലീസിനൊപ്പം എത്തിയ, ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വടി കൊണ്ട് വിദ്യാര്‍ഥികളെ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ആരാണ് ഇയാളെന്ന ചോദ്യമുയര്‍ത്തി പലരും രംഗത്തുവന്നിരുന്നു.

എന്നാല്‍ കൃത്യമായ വിശദീകരണം ലഭിച്ചില്ല. ഇതിനിടെ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ ഉയര്‍ത്തിയ ഈ ചോദ്യത്തിന് നിരവധി പേരാണ് പ്രതികരണവുമായി വന്നത്.

എബിവിപി നേതാവ് ഭരത് ശര്‍മയാണ് സിവില്‍ വേഷത്തില്‍ പൊലീസിനൊപ്പം വന്നത് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സിവില്‍ വേഷത്തില്‍ ഒട്ടേറെ പേര്‍ പൊലീസിനൊപ്പം ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിവില്‍ വേഷത്തിലും ആളുകള്‍ പൊലീസിന് ഒപ്പമുണ്ടായിരുന്നെന്നും ആരെന്ന് അറിയില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

പുരുഷ പൊലീസുകാര്‍ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here