ദില്ലി പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ജാമിയ വിദ്യാര്‍ഥികള്‍ക്ക് അഭയമൊരുക്കി ദില്ലി കേരള ഹൗസ്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അഭയമായി ദില്ലി കേരള ഹൗസ്.

ജാമിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കേരളത്തിലടക്കം വലിയ പ്രതിഷേധപരിപാടികള്‍ നടന്നിരുന്നു. ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമം നടപ്പാക്കാന്‍ സൗകര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദില്ലിയില്‍ അക്രമത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് കേരളാ ഹൗസില്‍ താമസമൊരുക്കിയത്.

മുന്‍ എംപിയും നിലവില്‍ കേരള ഹൗസ് സ്പെഷ്യല്‍ ഓഫീസറുമായ എ സമ്പത്തിന്റെ നിര്‍ദേശപ്രകാരമാണ് താമസമൊരുക്കിയത്.

പൗരത്വ ബില്ലിനെതിരെ ജാമിയയിലും അലിഗഢിലും ദില്ലി സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. എന്നാല്‍ പെണ്‍കുട്ടികളെയടക്കം പൊലീസ് ക്രൂരമായി അക്രമിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് വിദ്യാര്‍ഥി പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്കും ശക്തമായി പടര്‍ന്നു. പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ജനാധിപത്യ പ്രതിരോധ പരിപാടി തിങ്കളാഴ്ച്ച നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here