”ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചു”; വെളിപ്പെടുത്തല്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചതായി സുരക്ഷ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

ജാമിയ മിലിയ ക്യാമ്പസിലെ സുരക്ഷ ഉദ്യോഗസ്ഥനും മുന്‍ സൈനികനുമായ മുഹമ്മദ് ഇര്‍ഷാദ് ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

”പൊലീസ് പ്രദേശത്തെ പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ജാമിയ കാമ്പസിന്റെ ഗേറ്റിന് കാവല്‍ നില്‍ക്കുകയായിരുന്നു. ഇമാം പള്ളിയിലുണ്ടായിരുന്നു. പള്ളിയില്‍ പ്രവേശിക്കരുതെന്ന് ഞാന്‍ പറഞ്ഞു. പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച എന്നെയും അവര്‍ മര്‍ദിച്ച് വലിച്ചഴച്ചു.”-ഇര്‍ഷാദ് ഖാന്‍ പറയുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ജാമിയ ക്യാമ്പസും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച് പൊലീസ് ക്രൂരതയെക്കുറിച്ച് വിവരം ശേഖരിച്ചപ്പോഴാണ് ഈ സംഭവം പുറത്തറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News