പര്‍വേസ് മുഷറഫിന് വധശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്.

2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും 2014ലുണ്ടായ അക്രമണ സംഭവങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുന്‍ പാക് പട്ടാള മേധാവിയായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെയാണ് ഭരണം പിടിക്കുന്നത്. 1999 മുതല്‍ 2008 വരെ പാക് ഭരണാധികാരിയായിരുന്നു.

പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) നല്‍കിയ രാജ്യദ്രോഹ കേസിലാണ് ഇപ്പോള്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

നിലവില്‍ ദുബായിലാണ് മുഷറഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News