ജനാധിപത്യം അപകടത്തില്‍; പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍.

രാജ്യത്ത് ജനാധിപത്യം അപകടത്തിലായെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചോദ്യങ്ങള്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കം അപമാനകരമാണ്. നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലില്‍ പ്രതിഷേധം തുടരും. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മക്കള്‍ നീതിമയ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News