ദില്ലിയില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന്റെ കല്ലേറ്, കണ്ണീര്‍വാതകപ്രയോഗം; നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്ക്; അഞ്ചു മെട്രോ സ്‌റ്റേഷനുകള്‍ പൂട്ടി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേരെ വീണ്ടും പൊലീസ് അതിക്രമം.

ദില്ലി സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പൊലീസ് നടത്തിയ കല്ലേറിലും കണ്ണീര്‍വാതകപ്രയോഗത്തിലും നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു.

സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന ജനക്കൂട്ടത്തിന് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് സമരക്കാരിലൊരാള്‍ പറഞ്ഞു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അഞ്ചു മെട്രോ സ്‌റ്റേഷനുകള്‍ പൂട്ടിയെന്ന് ഡിഎംആര്‍സി അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ രാജ്യമെങ്ങും വിദ്യാര്‍ഥിരോഷം തുടരുകയാണ്.

കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലും പ്രതിഷേധം ആളിക്കത്തി. ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപി ഒഴികെ മറ്റെല്ലാ സംഘടനകളും രാജ്യവ്യാപകമായി സമരപാതയിലാണ്.

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, പുണെ, ലഖ്നൗ, അഹമ്മദാബാദ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News