പൗരത്വനിയമത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും പ്രതിഷേധം

രാജ്യത്തെ സാമുദായികവും സാമൂഹികവുമായ ധ്രുവീകരണത്തെ ലക്ഷ്യം വെച്ചുള്ള പൗരത്വനിയമത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സമൂഹം പ്രതിഷേധിച്ചു.

ഇടതു പുരോഗമന സംഘടനകളായ SFI, AKRSA, CUEU, ACT ഒരുമിച്ചു സംഘടിപ്പിച്ച പ്രതിരോധ കൂടിയിരിപ്പില്‍ യൂണിവേഴ്‌സിറ്റി കാമ്പസ്സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും, സിണ്ടിക്കേറ്റ് അംഗങ്ങളും, സാമൂഹിക പ്രവര്‍ത്തകരും അണിനിരന്ന മഹാറാലി രാജ്യത്തെ ഭരണകൂടത്തിന്റെ ഫാസിസ്റ്റു പ്രവണതക്കും, മതവര്‍ഗീയതക്കുമെതിരെ ശക്തമായ താക്കീതായി മാറി.

പ്രതിഷേധസംഗമം DYFI അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. എം അനില്‍, ശ്രീജിത്ത് ശിവരാമന്‍, സോണിയ, സിണ്ടിക്കേറ്റ് അംഗം ടോം ജോസ്, എംപ്ലോയീസ് യൂണിയന്‍ അധ്യക്ഷ പദ്മജ, AKRSA സംസ്ഥാന ഭാരവാഹി ജംഷീദ് അലി തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. SFI യൂണിറ്റ് സെക്രട്ടറി അമല്‍ സ്വാഗതം പറഞ്ഞു. സെനറ്റ് അംഗം വിനോദ്.എന്‍ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News