കെ എം ബഷീറിന്റെ മരണം: വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് ആരംഭിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. വകുപ്പ് തല അന്വേഷണം നടത്തുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗര്‍ഗ് കമ്മറ്റിക്ക് മുന്‍പാകെ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായി.

സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് പ്രതിനിധി സെയ്ഫുദീന്‍ ഹാജി, മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്.ഐ എന്നിവരില്‍ നിന്നും കമ്മീഷന്‍ മൊഴി രേഖപ്പെടുത്തി. ശ്രീറാമിന്റെ സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയും സെയ്ഫുദീന്‍ ഹാജി കമ്മീഷന് നല്‍കി.ബഷീറിന്റെ മരണത്തില്‍ അന്വേഷണ സംഘത്തിന്റെ മൊഴി രേഖപ്പെടുത്തണമെന്നും അദ്ദേഹം കമ്മീഷനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News