രഞ്ജി ട്രോഫി: സഞ്ജു സാംസണിന്റെ സെഞ്ച്വറിയില്‍ കേരളം ബംഗാളിനെതിരെ ഭേദപ്പെട്ട നിലയില്‍

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ മികവില്‍ കേരളം ബംഗാളിനെതിരെ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് എന്ന നിലയിലാണ് കേരളം.

ദേശീയ ടീമിനൊപ്പം സഞ്ചരിച്ച് തിരിച്ചെത്തിയതിനു പിന്നാലെ നടന്ന ആദ്യ രഞ്ജി മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. 153 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതമാണ് സഞ്ജു പത്താം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു 3,000 റണ്‍സ് തികച്ചു. കേരളത്തിനായി അതിഥിതാരം റോബിന്‍ ഉത്തപ്പ അര്‍ധസെഞ്ചുറി നേടി.

നേരത്തെ, 53 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന് നാലാം വിക്കറ്റില്‍ സഞ്ജു റോബിന്‍ ഉത്തപ്പ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് കേരള സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 12 റണ്‍സെടുത്ത മോനിഷും മിഥുനുമാണ് ക്രീസില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News