രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട ഹര്‍ത്താല്‍ ജനങ്ങള്‍ തള്ളി; വ്യാജ പ്രചരണങ്ങള്‍ നിരീക്ഷിച്ച് പൊലീസ്

സംസ്ഥാനത്ത് എസ്ഡിപിഐയും ജമാ അത്തെ ഇസ്‌ളാമിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ ജനം തളളികളഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളും, വിദ്യാലയങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കട കമ്പോളങ്ങള്‍ ഭാഗികമായി തുറന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച ആക്രമണങ്ങളില്‍ 13 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നു. കൈകുഞ്ഞുങ്ങള്‍ക്ക് അടക്കം ഏഴ് പേര്‍ക്ക് പരിക്ക്. സംസ്ഥാനത്തെമ്പാടുമായി 375 പേര്‍ അറസ്റ്റിലായി.

എല്ലാ അര്‍ത്ഥത്തിലും ജനം ഹര്‍ത്താലിനെ തളളി കളഞ്ഞു. ഇതോടെ സംസ്ഥാനത്തിന്റെ പലഭാഗത്തും അക്രമവും, റോഡ് തടയലുമായി ഹര്‍ത്താല്‍ അനുകൂലികളായ എസ്ഡിപിഐ, ജമാ അത്തെ ഇസ്‌ളാമി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തിരുവനന്തപുരം കെല്‍ട്രോണ്‍ ജംഗ്ഷന് സമീപത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞതോടെ അക്രമങ്ങള്‍ ആരംഭിച്ചു. 20 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സെക്രട്ടറിയേറ്റിലേക്കുളള പ്രകടനം കടന്ന് പോകുന്നനിടെ തുറന്നിരുന്ന കടകള്‍ക്ക് നേരെ എറിഞ്ഞ കല്ല് വീണ് വഴിയാത്രക്കാരനായ അനീഷ് എന്ന യുവാവിന് പരിക്കേറ്റു.വൈകിട്ടോടെ നെയ്യാറ്റിന്‍ക്കരയിലും ബാലരാമപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. പാറശാല ഡിപ്പോയിലെ ഡ്രൈവര്‍ മുരളീധരന്‍നായര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസും തകര്‍ത്തവയില്‍ പെടുന്നു, കൊല്ലത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ 5 ബസ്സുകള്‍ തകര്‍ത്തു. ദേശീയപാത 66 ഉപരോധിച്ച വരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. 50 ലധികം പേരെ കരുതല്‍ തടങ്കലില്‍ വെച്ചു.

കൊല്ലത്ത് പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങള്‍ തടഞ്ഞു.പത്തനംതിട്ട മല്ലപളളിയില്‍ കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനം തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പത്തനംതിട്ട കലഞ്ഞൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഉണ്ടായ കല്ലെറില്‍ ഡ്രൈവര്‍ ബിജുകുമാരിന് പരിക്കേറ്റു.

ആലപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികളായ 105 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ടയില്‍ റോഡ് ഉപരോധിക്കാന്‍ എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊന്‍കുന്നത്ത് കുടുംബം സഞ്ചരിച്ച കാര്‍ സമരാനുകൂലികള്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തിന്റെ താക്കോല്‍ കൈവശപ്പെടുത്തി കടന്നു കളഞ്ഞു.

കോട്ടയത്ത് 21പേരെയും ഇടുക്കിയില്‍ അക്രമത്തിന് ശ്രമിച്ച 15 പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് കെഎസ്ആര്‍ടിസിയുടെ . മൂന്നാര്‍ തിരുവനന്തപുരം റൂട്ടിലോടുന്ന മിന്നല്‍ ബസ് പുലര്‍ച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. തൃശൂര്‍ ജില്ലയെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല.

പാലക്കാട് വാളയാറില്‍ തമിഴ്‌നാട് കോര്‍പറേഷന്‍ ബസിന് നേരേ കല്ലേറുണ്ടായി. വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാര്‍ക്കാട്ട് ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

അക്രമസംഭവവുങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67 പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തു. ചിലയിടങ്ങളില്‍ തുറന്ന കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമമുണ്ടായി.കോഴിക്കോട് എസ്ഡിപിഐ പോഷക സംഘടനാ നേതാവ് ഗ്രോ വാസു അടക്കം 55 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 150ലധികം പേരെ കരുതല്‍ തടങ്കല്‍ എടുത്തു.

വയനാട്ടില്‍ തോറ്റമലയിലും, വെളളമുണ്ടയിലുമായി രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ സമരാനുകൂലികള്‍ തകര്‍ത്തു. പുല്‍പളളില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂരില്‍ രണ്ട് ഓട്ടോ റിക്ഷയും, ഒരു കാറും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ ചരക്കു ലോറി തടഞ്ഞ് താക്കോല്‍ അപഹരിച്ചു.

എയര്‍പോര്‍ട്ട് യാത്രക്കാരുടെ വാഹനത്തിന് നേരെ നടന്ന കല്ലേറില്‍ മൂന്ന് വയസുളള കുട്ടികടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലിനോട് ഭാഗിക പ്രതികരണമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചു. സ്‌കൂളുകളിലെ ക്രിസ്തുമസ് പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News