അടിപതറി മോദിയും അമിത്ഷായും; കൂടുതല്‍ ഒറ്റപ്പെടുന്നു…

പൗരത്വ വിവാദത്തില്‍ മോദിയും അമിത്ഷായും കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. മഹാരാഷ്ട്രയില് ബന്ധമൊഴിഞ്ഞുവെങ്കിലും പൗരത്വ ഭേദഗതി വിഷയത്തില്‍ ലോക്‌സഭയില്‍ മോദിയെ പിന്തുണക്കുന്ന സമീപനമാണ് ശിവസേന കൈക്കൊണ്ടത്. രാജ്യസഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. നേരിയ സോഫ്ട് കോര്‍ണര്‍ ഇപ്പോഴും ശിവസേനക്ക് ബിജെപിയോടുണ്ടെന്ന് ചുരുക്കം. ആ ശിവസേന ജാമിലിയ വിഷയത്തില്‍ ഒരു പടികൂടി മുന്നോട്ടു വന്നിരിക്കുന്നു. ജാലിയന്‍ വാലാ ബാഗിനോടാണ് ഉദ്ധവ് താക്കറെ ജാമിലിയ മിലിയ യൂണിവേഴ്‌സിറ്രിയിലെ സംഭവവികാസങ്ങളെ സാദൃശ്യപ്പെടുക്തതിയിരിക്കുന്നത്.

പ്രതിഷേധിക്കുന്ന വിദ്യാര്‍്തഥികള്‍ യുവ ബോംബാണെന്ന് മുന്‍ സഖ്യകക്ഷി നേതാവുകൂടിയായ ഉദ്ധവ് താക്കറെ വിശേഷിപ്പിക്കുകയും ചെയ്തു.പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നട്പപാക്കുമോയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനിക്കും. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളായ ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നിവര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തെങ്കിലും ഇപ്പോള്‍ മൗനം പാലിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് മറ്റ് സഖ്യകക്ഷികളും സ്വീകരിക്കുന്നത്. കടുത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുന്ന കാഴ്ചയാണ് അനുനിമിഷം കാണാനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News