വര്‍ഗീയപ്രകോപനത്തില്‍ വീഴരുത്; പോരാട്ടം ഭരണഘടന സംരക്ഷിക്കാന്‍: യെച്ചൂരി

ഭേദഗതിചെയ്ത പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധിക്കുന്നവര്‍ ആരാണെന്ന് അവരുടെ വേഷത്തില്‍നിന്ന് അറിയാമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വര്‍ഗീയലക്ഷ്യത്തോടെയാണ്.

പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് മോഡി കാത്തുസൂക്ഷിക്കണമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.1971നുശേഷം രാജ്യത്ത് എത്തിയവര്‍ക്ക് പൗരത്വം നല്‍കരുതെന്ന അസം കരാറിന്റെ ലംഘനമാണ് ഭേദഗതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ എം സുപ്രീംകോടതിയെ സമീപിക്കും. വര്‍ഗീയപ്രകോപനത്തില്‍ ആരും വീഴരുത്. ഭരണഘടന സംരക്ഷിക്കാനുള്ള ദേശാഭിമാനപ്രചോദിതമായ പോരാട്ടമാണ് നടക്കുന്നത്.അസമിലെ സ്ഥിതി വളരെ മോശമാണ്. സിപിഐ എം നേതാക്കള്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇന്റര്‍നെറ്റ് നിരോധനം അംഗീകരിക്കാന്‍ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News