പ്രതീക്ഷ ഉണര്‍ത്തുന്ന പ്രതിരോധം

മുസ്ലിംവിരോധം ഇളക്കിവിട്ട് ജനങ്ങളില്‍ ഭിന്നത വളര്‍ത്താനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ശ്രമം രാജ്യത്താകമാനം അസ്വസ്ഥതയുടെ തീ പടര്‍ത്തിയിരിക്കുന്നു. അഭയാര്‍ഥികളില്‍ ആറ് മതത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുകയും മുസ്ലിങ്ങളെ ഒഴിവാക്കുകയുംചെയ്ത നിയമഭേദഗതി എല്ലാ വിഭാഗം ജനങ്ങളിലും കടുത്ത പ്രതിഷേധം സൃഷ്ടിച്ചു. മാനുഷികതയും അഭയാര്‍ഥിപ്രശ്നം സംബന്ധിച്ച അന്താരാഷ്ട്ര ധാരണകളും കാറ്റില്‍ പറത്തിയാണ് ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നത്. ഇതിനെതിരെ ഉയരുന്ന ജനവികാരത്തെ ചോരയില്‍ മുക്കാനാണ് നീക്കം. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കുനേരെ ഉയര്‍ന്ന വെല്ലുവിളിയെ നേരിടാന്‍ യുവജനങ്ങളും വിദ്യാര്‍ഥികളും കൂടുതലായി തെരുവില്‍ ഇറങ്ങുകയാണ്.

വിദ്യാര്‍ഥികള്‍ ക്യാമ്പസുകളില്‍ നടത്തുന്ന പ്രതിഷേധത്തെ അതിക്രൂരമായി അടിച്ചമര്‍ത്തുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥിവേട്ട ഞെട്ടിപ്പിക്കുന്നതാണ്. സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ അതിക്രമിച്ചു കയറി പൊലീസ് കടന്നാക്രമിച്ചു. വാഹനങ്ങള്‍ തീയിട്ടതടക്കം ആക്രമണങ്ങള്‍ നടന്നത് പൊലീസിന്റെ കണ്‍മുന്നിലായിരുന്നു. ഇത് ദുരൂഹമാണ്. അക്രമികളെ രക്ഷപ്പെടാന്‍ അനുവദിച്ച പൊലീസ്, ക്യാമ്പസില്‍ കടന്ന് പെണ്‍കുട്ടികളെ ഉള്‍പ്പെടെ തല്ലി വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here