നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി; ഹര്‍ജി പരിഗണിക്കാന്‍ പുതിയ ബെഞ്ച്

നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പിന്‍മാറി. കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിങ്ങിന്റെ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. പെണ്‍കുട്ടിയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരില്‍ ഒരാള്‍ കുടുംബാംഗമാണെന്ന കാരണത്താലാണ് പിന്‍മാറുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിര്‍ഭയ കേസില്‍ പ്രതികളിലൊരാളായ അക്ഷയ് സിങ്ങ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി ബുധനാഴ്ച പുതിയൊരു ബെഞ്ച് പരിഗണിക്കും.

പുന:പരിശോധന ഹര്‍ജിയെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. കേസില്‍ മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നീ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അക്ഷയ് സിങ് കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News