സുഹൃത്തുമായുള്ള ഭാര്യയുടെ ബന്ധം അജിക്ക് കണ്ടു നില്‍ക്കാനായില്ല; ഒടുവില്‍ രഞ്ജിതയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. നെടുമങ്ങാട് വേങ്കവിളയില്‍ താര ഭവനില്‍ രഞ്ജിതയെയാണ് ഭര്‍ത്താവ് അജി കുമാര്‍ കൊലപെടുത്തിയത്. അജിത് കുമാറിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 7 വയസ്സുള്ള മകന്‍ അമ്മയെ കാണാനില്ല എന്ന് പറഞ്ഞ് വീടിന്റെ അടുത്തു നിന്നും അര കിലോമീറ്റര്‍ മാറി താമസിക്കുന്ന അമ്മയുടെ സുഹൃത്തിനെ വിവരം അറിയിച്ചു തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിനകത്ത് അടുക്കളയോട് ചേര്‍ന്ന മുറിയില്‍ മരിച്ച നിലയില്‍ രഞ്ജിതയെ കാണപ്പെടുകയായീരുന്നു.

തുടര്‍ന്ന് നെടുമങ്ങാട് പോലീസില്‍ വിവരം അറിയിക്കുകയും പോലീസിന്റെ പരിശോദനയില്‍ കൊലപാതകം എന്ന് തെളിയുകയും ചെയ്തു.തുടര്‍ന്ന് ഡോഗ് സ്‌ക്വോഡ് , ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തിയതില്‍ ഭര്‍ത്താവ് അജി കുമാറിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ ഇന്നലെ വൈകുന്നേരം നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അജികുമാര്‍ കുറ്റം സമ്മതിച്ചു.

അജികുമാറിന്റെ സുഹൃത്തായ ഒരാളുമായി രഞ്ജിതയ്ക്ക് ഉണ്ടായ അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണമെന്നാണ് അജി പൊലീസിന് നല്‍കിയ മൊഴി. കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും അജി സമ്മതിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News