ലാല്‍ സിംങിന്റെ ചിത്രീകരണത്തിനു അമീര്‍ഖാന്‍ കൊല്ലത്ത് എത്തി

ഹര്‍ത്താലിനിടെ ലാല്‍സിംങിന്റെ ഷൂട്ടിംങ് പൂര്‍ത്തിയാക്കി അമീര്‍ഖാന്‍ കൊല്ലത്ത് നിന്ന് കന്യാകുമാരിയിലേക്ക് പോയി. കിംങ് ഖാനായ ഷാരൂഖാനു പിന്നാലെ അമീര്‍ഖാന്റെ വരവോടെ കൊല്ലത്ത് ഖാന്‍ ത്രയങളില്‍ ഇനി സല്ലു ഭായി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍ മാത്രമാണ് കൊല്ലത്ത് എത്താനുള്ളത്. ‘ട്രിനിറ്റി ഓഫ് ഖാന്‍’ എന്നാണ് ബോളിവുഡില്‍ അമീര്‍ഖാന്‍ ഷാരൂഖാന്‍ സല്‍മാന്‍ഖാന്‍ എന്നിവര്‍ അറിയപ്പെടുന്നത്.

ആമിര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ലാല്‍ സിങിന്റെ ചിത്രീകരണത്തിനായി അമീര്‍ഖാന്‍ 17 ന് വൈകീട്ട് 7 മണിയോടെയാണ് മൂന്നാറില്‍ നിന്ന് കൊല്ലം റാവീസില്‍ എത്തിയത്. താരത്തെ ചെണ്ട മേളത്തോടെ സ്വീകരിച്ചു. തൊഴുകൈകളോടെ സ്വീകരണം ഏറ്റുവാങിയ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന അമീര്‍ഖാന്‍ വിനയം കൊണ്ട് ഏവരേയും കീഴടക്കി.

റാവീസിലെ ഭക്ഷണം

പ്രാതലിന് 50 ഗ്രാം ചോറും,ക്വാളീഫ്‌ലവറിലും,പനീറിലും തയാറാക്കിയ സബ്ജി.രാവിലെ ബ്രഡ്ഡും ഓംലെറ്റും. ഉച്ച ഭക്ഷണത്തിന് അമീര്‍ ആവശ്യപ്പെട്ട പ്രകാരം റാവീസിലെ മുഖ്യ ഷെഫ് സുരേഷ് പിള്ളയുടെ കൈപ്പുണ്യത്തില്‍ മീന്‍ കറി അതും ചെമ്പല്ലി ഇട്ട് തയാറാക്കി നല്‍കി.

കൊല്ലത്തെ ഷൂട്ടിംങ് ലൊക്കേഷന്‍

ലോകത്തെ വിസ്മയ പട്ടികയില്‍ ഇടം നേടിയ ചടയമംഗലം ജഡായുപാറയിലും, കാപ്പില്‍ കടല്‍ തീരത്തും ചിത്രീകരണം പൂര്‍ത്തിയാക്കി അമീര്‍ഖാന്‍ അടുത്ത ഷൂട്ടിംങ് ലൊക്കേഷനായ കന്യാകുമാരിയിലേക്കി പോയി.

ലാല്‍ സിംങ്

ടോം ഹാങ്ക്‌സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തില്‍ ആമീര്‍ഖാന്റെ നായിക.

സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദന്‍ ആണ് ചിത്രത്തിന്റെ ശില്‍പ്പി. വയാകോമും ആമിര്‍ ഖാനും ചേര്‍ന്നാണ് നിര്‍മാണം. നടന്‍ അതുല്‍ കുര്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. സംഗീതം പ്രിതം.  ചിത്രം അടുത്തവര്‍ഷം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.

ഫോറസ്റ്റ് ഗംപിലെ ഗംപ് എന്ന കഥാപാത്രത്തെയാണ് ആമീര്‍, ചിത്രത്തില്‍ ലാല്‍സിംങായി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി 20 കിലോയോളം അമീര്‍ തന്റെ ഭാരം കുറച്ചു. ക്ലാസിക് ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ചിത്രമാണ് ഫോറസ്റ്റ് ഗംപ്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News