2019ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാമത് മമ്മൂട്ടിയുടെ ‘പേരന്‍പ്’

മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ ‘പേരന്‍പ്’ 2019ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാമതായി. ആസ്വാദകര്‍ നല്‍കിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പേരന്‍പ് ഒന്നാമതായത്. 2019ലെ ഏറ്റവും മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക  പുറത്തുവിട്ടത് ഐഎംഡിബി  (ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസ്) ആണ്.

പേരന്‍പ് ചിത്രത്തിന്റെ സംവിധാനം റാം ആണ്. 9.2 റേറ്റിങ്ങോടെയാണ് പേരന്‍പ് തലയുയര്‍ത്തി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഷാങ്ഹായ് അന്താരാഷ്ട്ര മേളയിലുമുള്‍പ്പെടെ നിരൂപകപ്രശംസ ഏറ്റുവാങ്ങിയ ചിത്രം നിരവധി അവാര്‍ഡുകളും നേടി. മമ്മൂട്ടി, സാധന, അഞ്ജലി അമീര്‍ എന്നിവരുടെ പ്രകടനം ചിത്രത്തെ മികവുറ്റതാക്കി.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ് ചിത്രം ലൂസിഫര്‍ പട്ടികയില്‍ പത്താമതാണ്. ഏഴ് ബോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഐഎംഡിബിയുടെ ഔദ്യോഗിക ടീം ആണ് പട്ടിക പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here