പിന്നോട്ടില്ല, സമരം തുടരുമെന്ന് മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍; ക്യാമ്പസില്‍ നിന്ന് പിന്‍വാങ്ങി പൊലീസ്; പിന്തുണയുമായി മദ്രാസ് ഐഐടിയും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാത്രിയും തുടരുമെന്ന് മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍.

വിദ്യാര്‍ഥികളെ നീക്കം ചെയ്യാന്‍ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ കയറിയ പൊലീസ് പിന്‍വാങ്ങി.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് തിങ്കളാഴ്ച വരെ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഉടന്‍ ഹോസ്റ്റലും ക്യാമ്പസും വിട്ടുപോകാന്‍ രജിസ്ട്രാര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ രാത്രിയും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് മദ്രാസ് സര്‍വകലാശാലയിലും പ്രതിഷേധസമരം ആരംഭിച്ചത്. മദ്രാസ് ഐഐടിയിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയില്‍ വീണ്ടും പ്രതിഷേധം ഉടലെടുത്തു. കിഴക്കന്‍ ദില്ലിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ജനം സംഘടിച്ചത്.

സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് സമരക്കാരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News