വര്‍ഗീയവാദികളുടെ ഐക്യത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വര്‍ഗീയവാദികള്‍ കൈകോര്‍ത്ത് സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റുകള്‍, ഇസ്ലാമിക വര്‍ഗീയവാദികള്‍, ആര്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ സര്‍ക്കാരിനെതിരായി നീങ്ങുകയാണ്. പശ്ചിമ ബംഗാളില്‍ ഇടത് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ കോടാലിക്കൈയായി പ്രവര്‍ത്തിച്ചത് മാവോയിസ്റ്റുകളാണ്. ഇത്തരം വിഷയങ്ങളില്‍ കൃത്യമായ ആശയപ്രചാരണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ജിഎസ്ടി നിലവില്‍ വന്നതോടെ സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നഷ്ടമായി. മഹാപ്രളയം വന്നിട്ടും വേണ്ടത്ര കേന്ദ്രസഹായം ലഭിച്ചില്ല. ഇത്തരം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കേരളത്തിന്റെതായ ബദല്‍ വികസന മാതൃകകള്‍ സൃഷ്ടിക്കുന്നത്.

ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, അത് നീതിയുക്തമായി വിതരണം ചെയ്യുക എന്നതാണ് ഇടതുപക്ഷസമീപനം. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥമാറി. നിരാശയ്ക്കുപകരം പ്രത്യാശയാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News