ആയിഷയ്‌ക്കെതിരെ ഫേസ്ബുക്കിന്റെ നടപടി; പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥിക്കെതിരെ ഫേസ്ബുക്കിന്റെ നടപടി.

ആയ്ഷ റെന്ന എന്ന വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടാണ് ഒരു മാസത്തേക്ക് ഫേസ്ബുക്ക് തടഞ്ഞുവച്ചത്. കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നു എന്നാണ് ആയ്ഷയ്ക്ക് ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച സന്ദേശം.

സംഘപരിവാര്‍ ഐടി സെല്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്ന് ആയ്ഷ ട്വിറ്ററിലൂടെ അറിയിച്ചു. ഈ വിലക്കിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യാമെന്നും ആയ്ഷ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രക്ഷോഭം ആളിക്കത്തുമ്പോഴാണ് ആയിഷ എന്ന മലയാളി വിദ്യാര്‍ത്ഥി രാജ്യത്ത് തന്നെ ചര്‍ച്ചയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here