ആരാണ് സംഘപരിവാര്‍, എന്താണ് അവരുടെ രാഷ്ട്രീയം?

സംഘപരിവാറിനെപ്പറ്റി വലിയ ചര്ച്ചകള്‍ നടക്കുന്ന കാലമാണ്. ആരാണ് സംഘപരിവാര്‍, ചുരുക്കിയാലും സംഘപരിവാറിനെ തുറന്നുകാണിക്കുന്ന നിരവധി ആരോപണങ്ങളുണ്ട്. ചരിത്രവും പാരമ്പര്യവും സമാകാലീന സംഭവങ്ങളും പരിശോധിച്ചാല്‍ ഈ ആരോപണങ്ങള്‍ ഒന്നും ഒഴിവാക്കാനാകില്ല.

  • വിദേശികാധിപത്യത്തോട് മാപ്പപേക്ഷിച്ചവര്‍
  • ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍
  • ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കുന്നവര്‍
  • ഗാന്ധി ചിത്രത്തിനുനേരെയും വെടിയുതിര്‍ക്കുന്നവര്‍
  • ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് പാര്‍ലമെന്റില്‍ പറഞ്ഞവര്‍
  • ദളിതരെ ആട്ടിയോടിക്കുന്നവര്‍
  • ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നവര്‍
  • മുസ്ലീം വിരുദ്ധത വളര്‍ത്തുന്നവര്‍
  • ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നവര്‍
  • പുരോഗമന ചിന്തയില്ലാത്തവര്‍
  • എതിര്‍ക്കുന്നവരെ പാകിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് പറയുന്നവര്‍
  • എഴുത്തുകാരെ ഇല്ലായ്മ ചെയ്യുന്നവര്‍
  • ചരിത്രം വളച്ചൊടിക്കുന്നവര്‍
  • വിശ്വാസത്തെ സുവര്‍ണാവസരം ആക്കുന്നവര്‍
  • ഭരണഘടനയെ ചുടണമെന്ന് പറഞ്ഞവര്‍
  • ഭരണഘടനാ സ്ഥാപനങ്ങളെ കീഴ്‌പെടുത്തുന്നവര്‍

അസഹിഷ്ണുതയുടേയും കലാപത്തിന്റേയും കഥകള്‍ ഇനിയുമുണ്ട്. അത്തരം കഥകള്‍ മാത്രം ചര്‍ച്ചയാകുമ്പോള്‍ രാജ്യം അറിയാതെ പോകുന്ന നിരവധി സംഭവങ്ങളുണ്ട്. അഥവാ ചര്‍ച്ചയാകരുത് എന്ന് മോദിയും ഭരണകൂടവും ആഗ്രഹിക്കുന്ന നിരവധി ജനകീയ വിഷയങ്ങള്‍. അത്തരം കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചാലേ സംഘപരിവാറിന്റെ തനി രാഷ്ട്രീയം വ്യക്തമാകൂ. വിവാദങ്ങള് മോദി മറച്ചുവെയ്ക്കാന്‍ ഉദ്ദേശിക്കുന്നത് എന്തൊക്കെ. പരിശോധിക്കാം.

  • സ്വകാര്യവത്കരണം – ബിപിസിഎല്‍ മുതല്‍ ബിഎസ്എന്‍എന്‍ വരെ
  • കോര്‍പ്പറേറ്റ് സഹകരണം – അംബാനിക്കും അദാനിക്കും വഴിവിട്ട് സഹായം
  • വിദേശ നിക്ഷേപം – പ്രതിരോധ മേഖലയില്‍വരെ
  • ജിഡിപി തകര്‍ച്ച അഞ്ച് ശതമാനത്തില്‍ താഴെ
  • ജിഎസ്ടി വീഴ്ച – സംസ്ഥാനങ്ങള്‍ കിട്ടാകടത്തില്‍
  • സാമ്പത്തീക മാന്ദ്യം – ആര്‍ബിഐ കരുതല്‍ധനം വരെ കടം വാങ്ങുന്നു
  • തൊഴില്‍ നഷ്ടം – തൊഴിലില്ലായ്മ എട്ട് ശതമാനം
  • വ്യവസായ നഷ്ടം – വാഹന വിപണി തകര്‍ച്ചയില്‍
  • കാര്‍ഷിക പ്രതിസന്ധി – കര്‍ഷക ആത്മഹത്യകള്‍
  • വിലവര്‍ദ്ധനവ് – ഉള്ളി മുതല്‍ പെട്രോള്‍ വരെ
  • ആഗോള സര്‍വ്വേകളിലും പിന്നില്‍
  • പട്ടിണി സൂചികയില്‍ 117ല്‍ 112ആം സ്ഥാനത്ത്
  • മത്സരക്ഷമതാ സൂചികയില്‍ 58നിന്ന് 68ലേക്ക്
  • യുഎന്‍ വേള്‍ഡ് ഹാപ്പിനസ് പട്ടികയില്‍ 133ലേക്ക്
  • വിദ്യാഭ്യാസ പട്ടികയില്‍ ആദ്യ നൂറില്‍ ഇന്ത്യയിലെ ഒരു സര്‍വ്വകലാശാലയ്ക്കും ഇടമില്ല.

ഒരുഭാഗത്ത് ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്ന സമീപനവുമായി കേന്ദ്ര ഭരണാധാകാരികള്‍ മുന്നോട്ട് പോകുന്നു. മറുഭാഗത്ത് രാജ്യം സര്‍വ്വതലങ്ങളിലും കൂപ്പുകുത്തുന്നു. നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്. ആരും ആരെയും വിശ്വസിക്കുന്നില്ല- രാജ്യം നേരിടുന്നത് അസാധാരണ സാഹചര്യം. പ്രതസന്ധികള്‍ പരിഹരിക്കാനുളള രാഷ്ട്രീയ ഇച്ഛ കേന്ദ്രത്തിനുണ്ടോ എന്നതാണ് ഈ ഘട്ടത്തിലുയരുന്ന പ്രധാന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News