തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും റിമാന്റ് തടവുകാര്‍ രക്ഷപ്പെട്ടു

തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് 7 അന്തേവാസികള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ 6 പേര്‍ റിമാന്റ് തടവുകാരുമുണ്ട്. ജീവനക്കാരെയും പൊലീസിനെയും അക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.

രക്ഷപ്പെട്ടവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസീകാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ആറ് തടവുകാരും,ഒരു രോഗിയുമടക്കം ഏഴ് പേര്‍ രക്ഷപ്പെട്ടു.

വൈകീട്ട് എട്ടോടെയാണ് സംഭവം. കേന്ദ്രത്തിലെ തടവുകാരുടെ സെല്ലില്‍ നിന്നുമാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആര്‍.ക്യാമ്പിലെ പൊലീസുകാരനെയും, കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെയും ആക്രമിച്ച് ഇവരുടെ ആഭരണവും മൊബൈലും കവര്‍ന്നിട്ടാണ് രക്ഷപ്പെട്ടത്.

റിമാന്‍ഡ് തടവുകാരായ തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു (കണ്ണന്‍),വിപിന്‍, ജിനീഷ് എന്നീ പ്രതികളും രാഹുല്‍ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്.

തൃശൂര്‍ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍പ്പിച്ചയാളാണ് രാഹുല്‍. ഇവരെ ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറക്കിയ സമയത്താണ് സംഭവം.

ഡ്യൂട്ടിയിലെ നേഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം പൊലീസുകാരന്‍ രഞ്ജിത്തിനെ ആക്രമിച്ച് ഇയാളുടെ മൂന്ന് പവന്റെ മാല പൊട്ടിച്ചെടുക്കുകയും മൊബൈല്‍ തകര്‍ക്കുകയും ചെയ്തു.

ഇവരില്‍ നിന്നും താക്കോലെടുത്ത് പൂട്ടു തുറന്ന സംഘം മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News