പുത്തൂരിൽ നാല് വയസുകാരി കിണറ്റിൽ വീണ് മരിച്ചു

പുത്തൂരിൽ നാല് വയസുകാരി അയൽപക്കത്തെ കിണറ്റിൽ വീണു മരിച്ചു. പുത്തുർ ചുങ്കത്തറ അനി ഭവനിൽ അനി ജോണിന്റെയും സോണിയയുടെയും മകൾ അക്വേല (4) ആണ് മരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഇവർ ചുങ്കത്തറയിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.

വീടിന് സമീപമുള്ള മുകളുവിളയിൽ രമണിയമ്മുടെ കിണറ്റിലായിരുന്നു കുട്ടി വീണ് മരിച്ചത്. അയൽപക്കത്തെ വീട്ടുകളിലെല്ലാം പോകാറുണ്ടായിരുന്ന അക്വേലനയെ നേരം വൈകിയും കാണാഞ്ഞതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് അയൽവീട്ടിലെ കിണ്ണറ്റിലിൽ കുട്ടിയുടെ ജഡം കണ്ടെടുത്തത്.

ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അൽബിൻ അനി, ആഷിൻ അനി. ശവസംസ്കാരം വ്യാഴാഴ്ച 2ന് മൈലംകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News