പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമബം​ഗാളിലെമ്പാടും പ്രതിഷേധ പ്രകടനം; പതിനായിരങ്ങൾ അണിനിരന്ന് ഇടതുറാലികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപാർടികളുടെ നേതൃത്വത്തില്‍ പശ്ചിമബം​ഗാളിലെമ്പാടും അരങ്ങേറുന്ന കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. പൊതുമുതലുകള്‍ നശിപ്പിക്കാതെ നാട്ടുകാരെ തെരുവില്‍ ഇറക്കി ജനാധിപത്യമാര്‍​ഗത്തിലുള്ള പ്രതിഷേധമാണ് ഉയരേണ്ടതെന്ന പ്രഖ്യാപനത്തോടെയാണ് ഇടതുറാലികൾ മുന്നേറുന്നത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ നൂറുകണക്കിന് റാലികള്‍ അരങ്ങേറി. ഹൗറ ഉൾബേരിയയില്‍ ആയിരങ്ങൾ അണിനിരന്ന റാലിക്ക്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം മുഹമ്മദ് സലിം നേതൃത്വം നല്‍കി.

ഐടി മേഖലയായ രാജാർഹട്ടില്‍ കേന്ദ്രകമ്മിറ്റി അം​ഗം സുജൻ ചക്രവർത്തിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. ഇടതുമുന്നണിയുടെയും വിവധ ഇടതുപാർടികളുടെയും ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കും. എസ്എഫ്ഐയുടെ നേത്യത്വത്തില്‍ വിവധ ക്യാമ്പസുകളില്‍ റാലികൾ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News