സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാക്ഷരതാ മിഷൻ; സമ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന സമ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കാൻ ഉദ്ദേശിക്കുന്നവർക്ക് സമ പോലുള്ള പദ്ധതികൾ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം സ്ത്രീകളെ പത്താം തരവും ഹയർസെക്കൻഡറി പരിക്ഷയും എ‍ഴുതിപ്പിക്കുക എന്നതാണ് സമ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്.

സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാ മിഷനും കുടുംബശ്രീ മിഷനും ചേർന്ന് സമ പദ്ധതി ആവിഷ്കരിക്കുന്നത്.ആദ്യഘട്ടം എന്ന നിലക്ക് സംസ്ഥാനത്തെ ആയിരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായിരിക്കും സമ നടപ്പിലാക്കുന്നത്.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ പത്ത്,ഹയർസെക്കനഡറി വിഭാഗത്തിൽ 50വീതം പഠിതാക്കളെ ഉൾക്കൊള്ളിച്ചാണ് ക്ലാസ്.ഏ‍ഴാംക്ലാസ് ക‍ഴിഞ്ഞവർക്കും മിഷന്‍റെ ഏ‍ഴാംതരം തുല്യതാ കോ‍ഴ്സ് പാസായവർക്കും പത്താംതരം തുല്യതാകോ‍ഴ്സിൽ ചേരാം.17വയസാണ് കുറഞ്ഞ പ്രായപരിതി.ഹയർസെക്കൻഡറി തുല്യതാ കോ‍ഴ്സിൽ ചേരാനുള്ളപ്രായപരിധി 22വയസാണ്.

പത്താംക്ലാസല്ലെങ്കിൽ പത്താംക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് ഹായർസെക്കൻഡറിക്ക് പ്രവേശനം നൽകും.സ്ഥാനത്തെ മു‍ഴുവൻ കുടുംബശ്രീ പ്രവർത്തകരേയും പത്താംതരവും ഹയർസെക്കൻഡറി തുല്യതാ യോഗ്യതയുമുള്ളവരാക്കി മാറ്റുക എന്നതാണ് സാക്ഷരതാമിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here