വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറക്കാൻ വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കുറക്കാൻ വിവിധ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. എക്സൈസ് വകുപ്പിന്‍റെ വിമുക്തി പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവ നടപ്പിലാക്കുക. ജനപ്രതിനിധികളുടേയും പൊലീസിന്‍റെയും കുട്ടികളുടേയും കാമ്പസ് കമ്മിറ്റി രൂപികരിച്ച് പദ്ധതി നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.

വിദ്യാലയങ്ങളിൽ വളര്‍ന്നു വരുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ലഹരി, മയക്കുമരുന്ന് ഉപയോഗം.ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു ജനകീയ ക്യാമ്പയിൻ പരിപാടി ആരംഭിക്കുകയാണ്.

ജനപ്രതിനിധികൾ പൊലീസ്, എക്സസസ്, വിദ്യാര്‍ത്ഥികൾ, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍,
സാമൂഹ്യപ്രവര്‍ത്തകര്‍ എനിവരിലൂടെ ഒരു കാമ്പസ് കമ്മിറ്റി രൂപീകരിക്കുകയും മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

കാമ്പസ് കമ്മിറ്റി അതത് സ്കൂൾ സാഹചര്യം കൃതയമായി പഠിച്ച് ആവശ്യമായ മുൻകരുതലുകളും
ആക്ഷൻ പ്ലാനുകളുും തയ്യാറാക്കും. ഇതിലൂെട കുറ്റമറ്റ ഒരു തലമുറയെ വളർത്തിയെടുക്കാനക‍ഴിയും.2020ജനുവരി ഒന്ന് മുതൽ ഈ ജനകിയ പ്രതിരോധം നടപ്പിലാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

ഇതിനായി എല്ലാ വരും ഒറ്റക്കെട്ടായി നിന്ന് വരും തലമുറയെ സംരക്ഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News