നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; രണ്ട് ആന്ധ്രാ സ്വദേശികൾ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് ആന്ധ്രാ സ്വദേശികൾ പിടിയിലായി.
ഇരുവരില്‍ നിന്നുമായി 2 കോടി രൂപ വിലമതിക്കുന്ന അഞ്ചരകിലോ സ്വർണ്ണം പിടികൂടി.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്.

ഡമ്പലിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ആന്ധ്ര കടപ്ര സ്വദേശികളായ ഇരുവരും
കുവൈറ്റിൽ നിന്നാണ് നെടുമ്പാശ്ശേരിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here