ദേശീയ പൗരത്വ നിയമഭേദഗതി; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം ലീഗ് നല്കിയതുൾപ്പെടെയുള്ള 7 ഓളം ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. മുസ്ലിം ലീഗിനെക്കൂടാതെ തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയിത്ര, ഓൾ ആസം സ്റ്റുഡൻറസ് യൂണിയൻ, എൻഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്ത് എന്നിവരാണ് ഹർജികൾ നല്കിയിരിക്കുന്നത്.

കോൺഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികൾ നല്തിയ ഹർജികൾ ലിസ്റ്റിലില്ലെങ്കിലും അഭിഭാഷകർ ഇക്കാര്യവും ഇന്ന് കോടതിയില്‍ പരാമർശിക്കുമെന്നാണ് സൂചന.

പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്ത ശേഷം ഇക്കാര്യത്തിൽ തുടർവാദം കേൾക്കണം എന്നതാവും പ്രധാന ആവശ്യം. തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് നിയമമെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

ഹർജികൾ മൂന്നംഗ ബഞ്ച് തന്നെ തുടർന്നും കേൾക്കണോ ഭരണഘടന ബഞ്ച് വേണോ എന്നതും തീരുമാനിക്കണം. പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ സുപ്രീം കോടതി എടുക്കുന്ന നിലപാട് പ്രധാനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here