നാന കൃഷ്ണൻകുട്ടി അന്തരിച്ചു

നാന സിനിമാ വാരികയുടെ മുതിർന്ന ഫോട്ടോ ഗ്രാഫർ കൃഷ്ണൻകുട്ടി അന്തരിച്ചു. മലയാള സിനിമ പ്രസിദ്ധീകരണ രംഗത്ത് സ്വന്തമായൊരിടം നേടിയ ഫൊട്ടൊഗ്രാഫറായിരുന്നു. നാന, കേരള ശബ്ദം എന്നിവിടങ്ങളില്‍ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ ലോകത്തും സിനിമ ലോകത്തും നാന കൃഷ്ണൻകുട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്.

ഒരു സാധാരണക്കാരനായി നാന കൃഷ്ണൻ കുട്ടി എടുത്തു കൂട്ടിയ ചിത്രങ്ങൾക്ക് മലയാള സിനിമയുടെ ചരിത്രം കൂടിയാണ് പറയാനുള്ളത്. ഇന്നു രാവിലെ തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം സംഭവിച്ചത്.

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മണക്കാട് പുത്തൻകോട്ട ശ്മശാനത്തില്‍ വച്ച് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News