തൃശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളെ കൂടി പിടികൂടി

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായ ഏഴുപേരില്‍ 2 പേർ പിടിയില്‍. രക്ഷപെട്ടു പോയ റിമാന്റ് പ്രതികളിലൊരാളാണ് പിടിയിലായത്. രക്ഷപെട്ടവരിലൊരാളായ അസം സ്വദേശി രാഹുലിനെയാണ് ആദ്യം തൃശൂരിൽ നിന്ന് പിടികൂടിയത്. തൃശ്ശൂർ ഒളരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇന്നലെ രാത്രിയാണ് ആറ് റിമാൻഡ് പ്രതികളടക്കം ഏഴു പേരാണ് ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി 7.50 ഓടെ ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കുന്നതിനിടെയാണ് ഇവർ രക്ഷപെട്ടത്. ഏഴ് പേരും ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നത് കണ്ട് തടയാനെത്തിയ ര‍ജ്ഞിത്ത് എന്ന പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവർന്നു.

തുടർന്ന് പൊലീസുകാരൻറെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. റിമാൻഡ് തടവുകാരായ തൻസീർ,വിജയൻ, നിഖിൽ, വിഷ്ണു, വിപിൻ, ജിനീഷ് എന്നിവരാണ് രക്ഷപെട്ടത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News