പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്; സ്റ്റേയില്ല

ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി.

നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജികളില്‍ കേന്ദ്രം നിലപാടറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നോട്ടീസ്. ജനുവരി 2-ാം വാരത്തിനുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയാറാകാത്ത കോടതി, പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാനും തയാറായില്ല. തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റുകയായിരുന്നു.

നിയമത്തിന് സ്റ്റേ നല്‍കണമെന്ന് ചില ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേസ് ഇന്ന് കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിയമം പ്രാബല്യത്തില്‍ വരാത്തിനാല്‍ സ്റ്റേ സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും ലക്ഷ്യങ്ങള്‍ വ്യക്തമല്ല എന്നും ഒരു അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചു. എന്തിനാണ് നിയമം പാസാക്കിയതെന്ന് പൊതുസമൂഹം അറിയേണ്ടതുണ്ട് എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി.

ഈ ആവശ്യം അംഗീകരിക്കുന്നു എന്നും അതിനുള്ള നടപടി കൈക്കൊള്ളും എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

നിയമത്തിന് എതിരെ സമര്‍പ്പിക്കപ്പെട്ട 59 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ് എസ് ബോബ്‌ഡെ അധ്യക്ഷന്‍ ആയ ബഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

നിയമം സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News