തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങി. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന്, യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടാനായി.
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഹൊന്നമൂല വാര്‍ഡ് ലീഗില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രന് മൊയ്തിനാണ് വിജയി.
പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്ത് ഷുഗര്‍ ഫാക്ടറി രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ നിര്‍മല (സിപിഐഎം സ്വതന്ത്ര) അട്ടിമറി വിജയം നേടി വിജയിച്ചു. പട്ടികജാതി വനിതാ സംവരണ വാര്‍ഡ് ആയ ഇവിടെ കേരള കോണ്‍ഗ്രസ് പ്രതിനിധി പ്രസന്നകുമാരി യുഡിഎഫിലെ തമ്മിലടി കാരണം രാജി വയ്ക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 കരുവറ്റും കുഴിയില്‍ യുഡിഎഫിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിലെ കെ ബി പ്രശാന്താണ് വിജയിച്ചത്.
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കുമ്പിളിശ്ശേരിയില്‍ സുധാ രാജീവ് (യുഡിഎഫ്) വിജയിച്ചു.
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് (ഹൈസ്കൂള്‍ വാര്‍ഡ്) എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ കെ ബഷീര്‍(സിപിഐഎം) വിജയിച്ചു.
എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ ഒറ്റപ്പാലം നഗരസഭ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ആര് ശോഭന വിജയിച്ചു.
ഷൊര്‍ണൂര്‍ നഗരസഭ 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സീന വിജയിച്ചു.
വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ബാലന് മാവിലോട് 102 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
കണ്ണൂരിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പ്രമോദ് (സിപിഐഎം) വിജയിച്ചു.
കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് ഡിവിഷനില്‍ ടി പ്രശാന്ത്(സിപിഐഎം)വിജയിച്ചു.
തലശേരി നഗരസഭ ടെമ്പിള്‍വാര്‍ഡില്‍ ബിജെപിക്ക് തിരിച്ചടി. സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ അജേഷിനെ ലീഗിലെ എ കെ സക്കരിയ 63 വോട്ടിന് തോല്‍പ്പിച്ചു.
മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് മലയാറ്റൂര്‍ നീലിശ്വരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് തോട്ടുവയില്‍ എല്‍ ഡിഎഫില് നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തെരുവത്ത് വാര്‍ഡില്‍ 175 വോട്ടിന് യുഡിഎഫിലെ ആര് റീത്ത വിജയിച്ചു.
ബളാല്‍ പഞ്ചായത്തില്‍ മലോത്ത് വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ ജോയ് മൈക്കിള്‍ വിജയിച്ചു.
കോഴിക്കോട് ചോറോട് പഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചന്ദ്രശേഖരന് 84 വോട്ടിന് ജയിച്ചു.
പതിയാരക്കര നോര്‍ത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ഷിജു 378 വോട്ടിന് ജയിച്ചു.
എടത്തുംകര വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു ചാത്തോത്ത് 286 വോട്ടിന് വിജയിച്ചു.
വില്യാപ്പള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പത്മനാഭന് 308 വോട്ടിന് വിജയിച്ചു.
ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ജുനൈദ് ഒറവങ്കര 82 വോട്ടിന് വിജയിച്ചു.
തൃശൂര്‍ ജില്ലയില്‍ മാടക്കത്തറ പൊങ്ങണംകാട് 16ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ കെ സത്യന് വിജയിച്ചു.
മുല്ലശേരി താണവീഥി എട്ടാം വാര്‍ഡില്‍ ബിജെപിയിലെ പ്രവീണ്‍ 20 വോട്ടിനു വിജയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here