നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് ഏഴര കിലോ സ്വർണം

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് സംഘങ്ങളിൽ നിന്നായി എയർ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത് ഏഴര കിലോ സ്വർണം. കുവൈത്തിൽ നിന്നെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളിൽ നിന്ന് 5 കിലോ സ്വർണവും ചെന്നൈയിൽ നിന്ന് എത്തിയ യുവതിയിൽ നിന്ന് രണ്ട് കിലോ സ്വർണവുമാണ് എയർ കസ്റ്റംസ് പിടിച്ചെടുത്തത്.

രണ്ടേമുക്കാൽ കോടിയോളം രൂപയാണ് ഇരു സംഘങ്ങളിൽ നിന്നുമായി പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യമായി കണക്കാക്കുന്നത്.

വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലിൽ ഒളിപ്പിച്ച നിലയിലായിരുന്നു അഞ്ചര കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഡംബലുകളുടെ പിടിക്കകത്ത് സിലിണ്ടർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

സംശയം തോന്നിയ എയർ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ സ്വർണം കണ്ടെത്തി. ഇതോടെ കുവൈത്തിൽ നിന്നെത്തിയ ആന്ധ്ര കടപ്ര സ്വദേശികളെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.

116 ഗ്രാം വീതമുള്ള 17 സ്വർണ ബിസ്കറ്റുകളുമായാണ് തമിഴ്നാട് സ്വദേശിനി സി ആർ ഐയുടെ പിടിയിലാക്കുന്നത്. ചെന്നൈയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശിനി സോനം ലക്ഷ്മി വിദേശത്ത് നിന്നെത്തിച്ച സ്വർണം ചെന്നൈ വഴി കൊച്ചിയിലേക്ക് കടത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ട് സംഘങ്ങളിൽ നിന്നായി രണ്ടേമുക്കാൽ കോടി രൂപ വില മതിക്കുന്ന ഏഴര കിലോ സ്വർണമാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News