‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ അനശ്വര രാജന്റെ പോസ്റ്റ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്ക് സിനിമാ താരങ്ങളില്‍ നിന്ന് പിന്തുണയേറുന്നു.

നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ട് നടി അനശ്വര രാജന്‍ പങ്കുവെച്ച പോസ്റ്റും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ ‘പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക’ എന്ന അടിക്കുറിപ്പോടെ ഹിജാബ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് അനശ്വര പങ്കുവെച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരെന്ന് അവരുടെ വേഷത്തില്‍ നിന്നും തിരിച്ചറിയാമെന്ന് മോദി ഝാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞിരുന്നു. ഇതിനെ ഉന്നം വച്ചാണ് അനശ്വരയുടെ പോസ്റ്റ്.

View this post on Instagram

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ ! #rejectcab

A post shared by Anaswara.Rajan ? (@anaswara.rajan) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News