കൈരളി ടിവി ക്യാമറാമാന്‍ അഭിലാഷ് മുഹമ്മയ്ക്ക് പ്രേംനസീര്‍ പുരസ്‌കാരം

കൈരളി ടിവി ക്യാമറാമാന്‍ അഭിലാഷ് മുഹമ്മയ്ക്ക് ഈ വര്‍ഷത്തെ പ്രേംനസീര്‍ പുരസ്‌കാരം.
കൈരളി ടിവിയിലെ വിവിധ പരിപാടികളുടെ ദൃശ്യമികവിനാണ് പുരസ്‌കാരം.

ജനുവരി 16ന് കോഴിക്കോട്ട് വെച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രേം നസീര്‍ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൈരളി ടിവിയുടെ കൊച്ചി യൂനിറ്റിലെ സീനിയര്‍ ക്യാമറാമനാണ് അഭിലാഷ് മുഹമ്മ. ആലപ്പുഴ മുഹമ്മ സ്വദേശിയാണ്. റൂബിയാണ് ഭാര്യ. പവന്‍, ധ്യാന്‍ എന്നിവര്‍ മക്കള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here