തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് 13, യുഡിഎഫ്-12; പത്തനംതിട്ടയിലും കാസര്‍ഗോഡും ആലപ്പുഴയിലും എല്‍ഡിഎഫിന് അട്ടിമറി വിജയം; കാസര്‍ഗോഡ് ലീഗിന്റെ കുത്തക തകര്‍ത്തു; അകലക്കുന്നില്‍ യുഡിഎഫ് ഔദ്യോഗികവിഭാഗം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ജോസ് വിഭാഗത്തിന് വിജയം

തിരുവനന്തപുരം: 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 13 ഇടത്ത് എല്‍ഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. ബിജെപിയ്ക്ക് രണ്ടു സീറ്റുണ്ട്. ഒരു സീറ്റ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച ജോസ്മോന്‍ വിഭാഗം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടി.

കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന്, യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടാനായി. എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച ഓരോ വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫിന്റെ ഒരു സീറ്റ് ബിജെപിയും ബിജെപിയുടെ ഒരു സീറ്റ് യുഡിഎഫും പിടിച്ചു. കഴിഞ്ഞതവണ സ്വതന്ത്രന്‍ ജയിച്ച ഒരു സീറ്റും യുഡിഎഫിനു ലഭിച്ചു.

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ ഹൊന്നമൂല വാര്‍ഡ് ലീഗില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രന്‍ കംപ്യുട്ടര്‍ മൊയ്തിനാണ് വിജയി.

പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്ത് ഷുഗര്‍ ഫാക്ടറി രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ നിര്‍മല (സിപിഐഎം സ്വതന്ത്ര) അട്ടിമറി വിജയം നേടി വിജയിച്ചു.

കോന്നി പഞ്ചായത്ത് എലിയറയ്ക്കല്‍ വാര്‍ഡില്‍ ലീലാമണി (യുഡിഎഫ്) 56 വോട്ടിനു വിജയിച്ചു.

ആലപ്പുഴ ജില്ലയില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 കരുവറ്റുംകുഴിയില്‍ യുഡിഎഫിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിലെ കെ ബി പ്രശാന്താണ് വിജയിച്ചത്.

ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കുമ്പിളിശ്ശേരിയില്‍ സുധാ രാജീവ് (യുഡിഎഫ്) വിജയിച്ചു.

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് (ഹൈസ്‌കൂള്‍ വാര്‍ഡ്) എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ കെ ബഷീര്‍(സിപിഐഎം) വിജയിച്ചു. .

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 ചതുര്‍ത്യാകരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി മോഹനദാസ് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു.

എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ ഒറ്റപ്പാലം നഗരസഭ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ആര്‍ ശോഭന വിജയിച്ചു.

ഷൊര്‍ണൂര്‍ നഗരസഭ 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി സീന വിജയിച്ചു.

വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാലന്‍ മാവിലോട് 102 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കണ്ണൂരിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പ്രമോദ് (സിപിഐഎം) വിജയിച്ചു.

കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് ഡിവിഷനില്‍ ടി പ്രശാന്ത് (സിപിഐഎം) വിജയിച്ചു.

തലശേരി നഗരസഭ ടെമ്പിള്‍വാര്‍ഡില്‍ ബിജെപിക്ക് തിരിച്ചടി. സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ അജേഷിനെ മുസ്ലിംലീഗിലെ എ കെ സക്കരിയ 63 വോട്ടിന് തോല്‍പ്പിച്ചു.

മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് മലയാറ്റൂര്‍ നീലിശ്വരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് തോട്ടുവയില്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ തെരുവത്ത് വാര്‍ഡില്‍ 175 വോട്ടിന് യുഡിഎഫിലെ ആര്‍ റീത്ത വിജയിച്ചു.

ബളാല്‍ പഞ്ചായത്തില്‍ മലോത്ത് വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ (ജോസ്മോന്‍ വിഭാഗം) ജോയ് മൈക്കിള്‍ വിജയിച്ചു.

കോഴിക്കോട് ചോറോട് പഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചന്ദ്രശേഖരന്‍ 84 വോട്ടിന് ജയിച്ചു.

പതിയാരക്കര നോര്‍ത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ഷിജു 378 വോട്ടിന് ജയിച്ചു. എടത്തുംകര വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു ചാത്തോത്ത് 286 വോട്ടിന് വിജയിച്ചു.

വില്യാപ്പള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പത്മനാഭന്‍ 308 വോട്ടിന് വിജയിച്ചു.

ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ജുനൈദ് ഒറവങ്കര 82 വോട്ടിന് വിജയിച്ചു.

തൃശൂര്‍ ജില്ലയില്‍ മാടക്കത്തറ പൊങ്ങണംകാട് 16ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ കെ സത്യന്‍ വിജയിച്ചു.

മുല്ലശേരി താണവീഥി എട്ടാം വാര്‍ഡില്‍ ബിജെപിയിലെ പ്രവീണ്‍ 20 വോട്ടിനു വിജയിച്ചു.

വൈക്കം നഗരസഭ വൈക്കം നഗരസഭ 21-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി കെ ആര്‍ രാജേഷ് 257 വോട്ടിന് വിജയിച്ചു.

വിജയപുരം പഞ്ചായത്ത് നാല്‍പാമറ്റം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാര്‍ഡില്‍ കേരള കോണ്‍ഗ്രസ്സ് (ജോസ് വിഭാഗം) സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് 63 വോട്ടിന് വിജയിച്ചു. ജോസഫ് വിഭാഗത്തില്‍ ബിപിന്‍ ആനിക്കല്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel