പൗരത്വ ഭേദഗതി; പാലക്കാട് നഗരസഭ കൗണ്‍സിലില്‍ ബിജെപിയുടെ ഗുണ്ടായിസം, കൈയ്യാങ്കളി

പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ പാലക്കാട് നഗരസഭ കൗണ്‍സിലില്‍ കൈയ്യാങ്കളി. ബില്ലിനെതിരായി സിപിഐഎം കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കാനനുവദിക്കാതെ ബിജെപി അംഗങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നു. യുഡിഎഫ് പ്രമേയത്തെ പിന്തുണച്ചു.

കൗണ്‍സില്‍ യോഗം ആരംഭിച്ചയുടന്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ സിപിഐഎം അനുമതി തേടി. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കി രാജ്യത്തെ വിഭജിക്കുന്ന ബില്ല് പിന്‍വലിക്കാന്‍ രാഷ്ട്രപതിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുന്ന പ്രമേയത്തെ യുഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചു.

അനുമതിയോടെ സിപിഐഎം അംഗം അബ്ദുള്‍ ഷുക്കൂര്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായെത്തി പ്രമേയം വലിച്ച് കീറിയെറിഞ്ഞു. ഇതോടെ കൗണ്‍സില്‍ യോഗം കൈയ്യാങ്കളിയിലെത്തി.

ബിജെപിയുടെ ഗുണ്ടായിസം അനുവദിക്കാനാവില്ലെന്നും പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു.

പാര്‍ലിമെന്റ് പാസാക്കിയ നിയമത്തില്‍ നഗരസഭയില്‍ പ്രമേയം അവതരിപ്പിക്കേണ്ടതില്ലെന്നായിരുന്നു ബിജെപി നിലപാട്.

രണ്ടാമതും കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞു. 52 അംഗങ്ങളുള്ള നഗരസഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 24 അംഗങ്ങള്‍ മാത്രമാണുള്ളത്.

പ്രതിപക്ഷം ഒരുമിച്ചതോടെ പ്രമേയം പാസാകുന്നത് തടയാന്‍ ബിജെപി ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷാംഗങ്ങളെ ആക്രമിച്ച ബിജെപി നടപടിക്കെതിരെ സിപിഐഎം നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News