ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം നടത്തി

തിരുവനന്തപുരം പേയാട്, ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ് മോര്‍ട്ടം നടത്തി. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫോറന്‍സിക് സംഘവും തിരുനെല്‍വേലിയില്‍ എത്തിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം വിദ്യയുടേത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഡി എന്‍ എ പരിശോധനയും നടത്തും.

സെപ്റ്റംബര്‍ 21 ന് രാത്രി തിരുവനന്തപുരം പേയാടുള്ള ഗ്രാന്‍ഡ് ഡെക്ക് വില്ലയില്‍ വച്ചാണ് വിദ്യയെ ഭര്‍ത്താവ് പ്രേംകുമാര്‍, കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഈ സമയം കാമുകി സുനിതാ ബേബിയും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഇരുവരും ചേര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി തിരുനെല്‍വേലിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു.

ആരും അന്വേഷിച്ചെത്താതിരുന്നതിനാല്‍ തമിഴ്‌നാട് പൊലീസ് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പിന്നീട് പ്രേകുമാറും ,സുനിതാ ബേബിയും അറസ്റ്റിലായതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. കൊലപാതകത്തില്‍ പ്രേംകുമാറിനും,സുനിതക്കും സഹായം നല്‍കിയവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News