കനലടങ്ങാതെ ഡല്‍ഹി; തുടര്‍ച്ചയായി മൂന്നാംദിനവും രാജ്യതലസ്ഥാനം പ്രക്ഷോഭത്തില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടര്‍ച്ചയായി മൂന്നാംദിനവും രാജ്യതലസ്ഥാനം പ്രക്ഷോഭത്തില്‍. ജാമിയ മിലിയയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. സഫ്ദര്‍ജങ്, ഹോളിഫാമിലി ആശുപത്രികളില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ക്ക് വെടിയേറ്റ പരിക്കുണ്ടെന്ന് റിപ്പോര്‍ട്ട്. സഫ്ദര്‍ജങ് ആശുപത്രിയില്‍ വെടിയേറ്റ പരിക്കുമായി രണ്ടുപേരെ പ്രവേശിപ്പിച്ചെന്നും നെഞ്ചില്‍ പരിക്കേറ്റ ബിരുദവിദ്യാര്‍ഥി അപകടനില തരണംചെയ്‌തെന്നും മെഡിക്കല്‍ സൂപ്രണ്ട് വെളിപ്പെടുത്തി.

കാലില്‍ വെടിയുണ്ടയുടെ ചീള്‍ തറച്ച ജാമിയാഹംദര്‍ദില്‍ നാലാംവര്‍ഷ ബിടെക്ക് വിദ്യാര്‍ഥിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി. മകന് സമരവുമായി ബന്ധമില്ലെന്നും ശസ്ത്രക്രിയയിലൂടെ വെടിയുണ്ടയുടെ ചീള്‍ നീക്കംചെയ്തതെന്നും ബാപ്പ മുഹമദ്അര്‍ഷാദ് അറിയിച്ചു.

ഹോളിഫാമിലി ആശുപത്രിയിലുള്ള മുഹമദ്തമീമിന്റെ വലതുകാലിലും വെടിയേറ്റതു പോലെയുള്ള പരിക്കുണ്ട്. വെടിയേറ്റതാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, ഇത് വെടിയുണ്ടയാണെന്ന് ഉറപ്പിച്ചുപറയാനാകില്ല എന്നാണ് ആശുപത്രി അധികൃതരുടെ പുതിയ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News