രാജ്യത്തോട് മോദിയുടെ യുദ്ധപ്രഖ്യാപനം

ഒരു രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് തന്നെ ആ രാജ്യത്തെ ശിഥിലമാക്കാനും ജനങ്ങളുടെ ഐക്യം തകര്‍ക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്. ബിജെപിയുടെ നേതൃത്വത്തില്‍ അധികാരത്തിലുള്ള നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തിനു നേരെ, ജനങ്ങള്‍ക്കുനേരെ, ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ, മതനിരപേക്ഷതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യ നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തികത്തകര്‍ച്ച, പട്ടിണി, തൊഴിലില്ലായ്മ, കാര്‍ഷിക വ്യാവസായിക മേഖലകളിലെ പിന്നോട്ടടി എന്നിവയൊന്നും സര്‍ക്കാര്‍ കാണുന്നില്ല. നാടുനീളെ പ്രസംഗിച്ചു നടക്കുന്ന പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങളില്‍ കനത്ത മൗനം. സര്‍ക്കാരിന് ഒറ്റ അജന്‍ഡ -ആര്‍എസ്എസ് ലക്ഷ്യമിടുന്ന ഹിന്ദുത്വരാഷ്ട്ര സ്ഥാപനം.

അഞ്ചുവര്‍ഷം ഭരിക്കാന്‍ വീണ്ടും കിട്ടിയ അവസരം അതിനുള്ള ലൈസന്‍സായി മോഡിയും അമിത് ഷായും കരുതുന്നു.ഒരുവശത്ത് ജനാധിപത്യത്തെയും ഭരണഘടനാമൂല്യങ്ങളെയും തകര്‍ക്കുന്നതോടൊപ്പം മറുവശത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതത്തെയും കൂട്ടക്കുഴപ്പത്തിലാക്കുകയെന്ന ദ്വിമുഖതന്ത്രമാണ് മോഡി പയറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News