പൊലീസ് വേട്ടയാടിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് അഭയം കേരളഹൗസ്

പൊലീസ് വേട്ടയാടിയതോടെ ക്യാമ്പസ് വിട്ടിറങ്ങേണ്ടിവന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കേരളഹൗസില്‍ അഭയം. ജാമിയ മിലിയ, യുപിയിലെ അലിഗഢ് സര്‍വകലാശാല എന്നിവിടങ്ങളിലെ 86 വിദ്യാര്‍ഥികള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം താമസം ഒരുക്കിയത്. ക്യാമ്പസ് വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചതോടെ കാഴ്ച പരിമിതിയുള്ള യാസിന്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ കൊടുംശൈത്യത്തില്‍ പെരുവഴിയിലായി.

ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. 27 പെണ്‍കുട്ടികള്‍ക്ക് ട്രാവന്‍കൂര്‍ ഹൗസിലും ആണ്‍കുട്ടികള്‍ക്ക് പഹാഢ്ഗഞ്ചിലെ ഹോട്ടലിലും താമസം ഒരുക്കി. ഇവരെ നാട്ടിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കും.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ നേതാവ് മൈമുന മൊള്ള, സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ഐ രവീന്ദ്രനാഥ് എന്നിവരും ഒപ്പമെത്തി.

തിങ്കളാഴ്ച പകല്‍ 11നകം ക്യാമ്പസ് വിട്ടുപോകണമെന്നായിരുന്നു നിര്‍ദേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here