പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്ത് എസ്എഫ്‌ഐ ലോങ്ങ് മാര്‍ച്ച്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോങ്ങ് മാര്‍ച്ചില്‍ അണി നിരന്നത് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍. എറണാകുളം മഹാരാജാസില്‍ നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ച് കലൂര്‍ ആര്‍ബിഐ ഓഫീസിന് മുന്നില്‍ സമാപിച്ചു. പ്രതിഷേധ ധര്‍ണ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ടിവി അനിത ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് എസ്എഫ്‌ഐ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചത്. മഹാരാജാസ് കോളേജില്‍ നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ചില്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

രാജ്യത്തെ വിഭജിക്കാന്‍ ഉള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തെ അനുവദിക്കില്ലെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് മുന്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ടിവി അനിത പറഞ്ഞു.

എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് അമല്‍ ജോസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ചുട്ടു പൊള്ളുന്ന വെയിലിനെ വകവെക്കാതെ കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പൊതു സമൂഹവും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News