മൊബൈല്‍ മോഷണം ആരോപിച്ച് തലകീഴായി കെട്ടിയിട്ട് തല്ലി; മുറിവില്‍ മുളക്  തേച്ചു

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു, അജേഷിന് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനം. അജേഷിന്റെ വീട്ടുപരിസരത്തുനിന്ന് കമ്പുകള്‍ വെട്ടിയാണ് പ്രതികള്‍ മര്‍ദിച്ചത്. കമ്പുകള്‍ ഒടിയുമ്പോള്‍ പുതിയ കമ്പുവെട്ടി മര്‍ദനം തുടരുകയായിരുന്നു. വീടിന്റെ അടുക്കളയില്‍ കെട്ടിത്തൂക്കി. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. മൊബൈല്‍ ഫോണ്‍ കിട്ടാതായതിനെത്തുടര്‍ന്ന് അജേഷിനെ ഉപേക്ഷിച്ച് സംഘം കടക്കുകയായിരുന്നു. ഭയന്നുപോയ അജേഷ് സമീപത്തെ വാഴത്തോപ്പില്‍ ഒളിച്ചിരുന്നു. തെരുവുനായ്ക്കള്‍ ഇയാളെ ആക്രമിക്കാനെത്തിയതോടെയാണു നാട്ടുകാര്‍ വിവരം അറിയുന്നത്.

മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈല്‍ഫോണ്‍ ഡിസംബര്‍ 11നു പുലര്‍ച്ചെ മോഷണം പോയതോടെയാണു സംഭവങ്ങളുടെ തുടക്കം. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് 40,000രൂപയും ബാഗും മോഷണം പോയത്. മറ്റൊരു യാത്രക്കാരനാണ് കമ്മലിട്ട മോഷ്ടാവിനെക്കുറിച്ചുള്ള സൂചന നല്‍കിയത്. സജിമോന്‍ ബസ് സ്റ്റാന്‍ഡിനു പുറത്തെത്തി ഓട്ടോറിക്ഷ ഡ്രൈവര്‍മാരോടു വിവരം പറഞ്ഞു.

മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകളില്‍നിന്ന് അത് അജേഷായിരിക്കുമെന്ന് നാട്ടുകാരായ ഓട്ടോ ഡ്രൈവര്‍മാര്‍ ഉറപ്പിച്ചു. അജേഷ് ഇടയ്ക്കിടെ വെള്ളായണിയില്‍നിന്ന് തമ്പാനൂരില്‍ എത്തിയിരുന്നു. മൊബൈലും പണവും തിരികെ ലഭിച്ചാല്‍ പ്രതിഫലം തരാമെന്ന സജിമോന്റെ വാഗ്ദാനത്തെത്തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ അജേഷിനായി തിരച്ചില്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News