‘രാജ്യത്തെ സാഹചര്യം ഭയപ്പെടുത്തുന്നു’; പത്മശ്രീ തിരിച്ചുനല്‍കി പ്രതിഷേധം

പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചുനല്‍കി പ്രമുഖ ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍. നിലവിലെ രാജ്യത്തെ സാഹചര്യം ഭയപ്പെടുത്തുന്നതാണ്. രാജ്യത്തെ ഏതെങ്കിലും ഒരു പുരസ്‌കാരം തന്റെ കൈയ്യില്‍വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അരക്ഷിതാവസ്ഥ, ഭയാന്തരീക്ഷം, വര്‍ധിച്ചുവരുന്ന വിദ്വേഷം എന്നിവ യഥാര്‍ഥത്തില്‍ അസ്വസ്ഥപ്പെടുത്തുന്നു. തനിക്ക് 87 വയസായി. ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്താണ് എനിക്കു കൂടുതല്‍ ഉത്കണ്ഠയെന്നും ഹുസൈന്‍ പറഞ്ഞു. 2007ലാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News