രോഹിതും രാഹുലും റണ്‍മല തീര്‍ത്തു; വിന്‍ഡീസിന് ജയിക്കാന്‍ 388

വിശാഖപട്ടണത്ത് രോഹിത് ശര്‍മയും കെഎല്‍ രാഹുലും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 387 രണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 387 റണ്‍സ് നേടി. വിന്‍ഡീസിന്റെ വിജയലക്ഷ്യം 388.

ഓപ്പണിങ് വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് രോഹിത് ശര്‍മ ലോകേഷ് രാഹുല്‍ സഖ്യം സമ്മാനിച്ച 227 റണ്‍സാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സ്മ്മാനിച്ചത്.

തുടര്‍ന്ന് ഋഷഭ് പന്ത് ശ്രേയസ് അയ്യര്‍ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഗോള്‍ഡന്‍ ഡക്ക് നിരാശപ്പെടുത്തി.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ (159), ലോകേഷ് രാഹുല്‍ (102) എന്നിവര്‍ സെഞ്ചുറി നേടി. ഇരുവരും പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് (227) കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയ്ക്ക് അടിത്തറയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News