തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം: കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം നല്‍കുന്നത് രാജ്യത്തിനുതന്നെ മാതൃകയാണെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി എച്ച് എല്‍ സമാരിയ. ദക്ഷിണേന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ ഉപസംഹാര പ്രസംഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വറുടെ സാന്നിധ്യത്തിലാണ് തൊഴില്‍ സെക്രട്ടറി തൊഴില്‍ മേഖലയില്‍ കേരളത്തിലെ സ്ത്രീ പങ്കാളിത്തത്തെയും ഇഎസ്‌ഐ അടക്കം തൊഴില്‍ മേഖലയില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചത്.

കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ 48 ശതമാനം സ്ത്രീ പങ്കാളിത്തമെന്നത് ഏറെ പ്രശംസനാര്‍ഹമാണ്. ദേശീയതലത്തില്‍ ഇത് 18 മുതല്‍ 20 ശതമാനം വരെ മാത്രമാണ്. ഇ.പി.എഫില്‍പോലും സ്ത്രീ പങ്കാളിത്തം 23 ശതമാനമായിരിക്കുമ്പോള്‍ കേരളത്തില്‍ ഇരട്ടിയിലുമേറെയായിരിക്കുന്നത് രാജ്യത്തിനുതന്നെ മാതൃകയാണ്.

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ പങ്കാളിത്തം വര്‍ധിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്ന കേരളത്തിന്റെ മാതൃക മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഇഎസ്‌ഐ ആശുപത്രികളും രാജ്യത്തിനു മാതൃകയാണെന്ന് സമാരിയ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഇഎസ്‌ഐ പദ്ധതി വഴി രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുചിത്വത്തിലും കേരളം ഇന്ത്യയ്ക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News